ഞാന്‍ വരുന്നു, നിന്നെയും തേടി

ഇന്നാകാശത്തില്‍ കത്തിയെരിയുന്ന മുഖം എന്നെ ഓര്‍മിപ്പിക്കുന്നതെന്താണ്? കിനാവള്ളി പോലെ എന്നെ വരിയുന്ന കൈകള്‍ ആരുടേതാണ്? എന്റെ മുറിയുടെ നിശ്ശബ്തതയില്‍ ചുണ്ടില്‍ ചുണ്ടമര്‍ത്തിയതാരാണ്?            നീ......നീ.....നീ......നീ.

നീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്.
നീ നിത്യവും നൃത്തം ചെയ്യുന്നു
ഒരു പൂങ്കുല പോലെ എന്നും ഞാന്‍
കൈകളിലിറുക്കിപ്പിടിക്കുന്ന വെളുത്ത മുഖം
മാത്രമല്ല നീ, നീ മറ്റാരെപ്പോലെയുമല്ല,
കാരണം, ഞാന്‍ നിന്നെ പ്രേമിക്കുന്നു.                                   പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?
ഏത് പൂവ് ? 

രക്തനക്ഷത്രം പോലെ
കടും ചെമപ്പ് നിറമാര്‍ന്ന ആ പൂവ്...
അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ.
കളഞ്ഞെങ്ങിലെന്ത് ?
ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്...